ക്ഷീര വികസന വകുപ്പില്‍ ഡയറി പ്രമോട്ടര്‍ അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് ഇടുക്കി ജില്ലയില്‍ 2019-20 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് പ്രതിമാസം 7500 രൂപ പ്രതിഫലത്തില്‍ ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ ക്ഷീര വികസന യൂണിറ്റുകളുടെ പരിധിയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-50, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. ആഗസ്ത് 1 മുതല്‍ എട്ടു മാസത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജൂലൈ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി അതാത് ബ്ലോക്കുകളിലെ ക്ഷീര വികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക ക്ഷീര വികസന യൂണിറ്റുകളില്‍ പ്രസിദ്ധീകരിക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ ഇന്റര്‍വ്യൂ ജൂലൈ 24 ന് പകല്‍ 11 മണിക്ക് തൊടുപുഴ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ച് നടത്തും. അഭിമുഖം സംബന്ധിച്ച പ്രത്യേക കത്ത് അപേക്ഷകര്‍ക്ക് നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോം മാതൃകയ്ക്കും ബ്ലോക്ക് ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments