ദര്‍ഘാസ് ക്ഷണിച്ചു
ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടുക്കി ജില്ലാ അസ്സിസ്റ്റന്റ് കമ്മീഷണറുടെ കാര്യലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിലേയ്ക്കായി മഹേന്ദ്ര ബൊലേറൊ, ടാറ്റാ സുമോ, മാരുതി എര്‍ട്ടിഗ, ഷെവര്‍ലെ എന്‍ജോയ് തുടങ്ങിയ സമാന നിലവാരത്തിലുള്ള വാഹനം പ്രതിമാസം 40,000 രൂപാ നിരക്കില്‍ 2020 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ട് നല്‍കുന്നതിനായി, വാഹന ഉടമകളില്‍ നിന്ന് മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസ് ഫോറം ജൂലൈ 06 മുതല്‍ ജൂലൈ 22 ഉച്ചയ്ക്ക് 12.30 വരെ ഓഫീസില്‍ നിന്ന് ലഭിക്കും.
അവസാന തീയതി ജൂലൈ 22 ഉച്ചക്ക് 2.00 മണി. അന്നേദിവസം വൈകുന്നേരം 3.00 മണിക്ക് ദര്‍ഘാസ് ഫോറം തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലുള്ള അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഫുഡ് സേഫ്റ്റി ഓഫീസുമായി ബന്ധപ്പെടുക-ഫോണ്‍ നമ്പര്‍ 04862 220066
- Log in to post comments