ദരിദ്ര ജനങ്ങളുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഇ പി ജയരാജന്‍
ദരിദ്ര ജനങ്ങളുടെ ഉന്നമനമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച നെല്യാട്ടേരി - ഇളമ്പയില്‍ -പടിക്കച്ചാല്‍ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും ഇത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കയറ്റുമതി ചെയ്യാനും കഴിയണമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ കൂടുതല്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കാന്‍ കഴിയണം. ഇതിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
18.8 ലക്ഷം രൂപ ചെലവിലാണ് അര കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. മഴ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ടാര്‍ റോഡ് നിലനില്‍ക്കില്ല എന്നതിനാലാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത്. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഷൈമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പി എന്‍ സി/2319/2019
- Log in to post comments