Skip to main content

ഓണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

നീതിന്യായ വകുപ്പില്‍ തിരുവനന്തപുരത്ത് ഓണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഓഫ് സെക്കന്റ് ക്ലാസ്, തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ ഉദ്യോഗത്തിലിരുന്നവരോ ആയിരിക്കണം. ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏഴു വര്‍ഷം നിയമ വിഷയങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയവും അല്ലെങ്കില്‍ ജുഡീഷ്യല്‍ തസ്തികയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടാവണം.  ഓണററി മജിസ്‌ട്രേറ്റായി ജോലി ചെയ്ത അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പരിചയമോ ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും അപേക്ഷിക്കാം.   സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ കാര്യക്ഷമത ഉണ്ടാവണം. കോടതി ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. നിയമന തീയതിയില്‍ 65 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല.

അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്വഭാവദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടവരും അപേക്ഷിക്കെണ്ടതില്ല. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ പൂര്‍ണ്ണമായ ബയോഡേറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, വഞ്ചിയൂര്‍ തിരുവനന്തപുരം 695 035 എന്ന വിലാസത്തില്‍ 2018 ജനുവരി 12 നകം അപേക്ഷകള്‍ നല്‍കണം.

പി.എന്‍.എക്‌സ്.5477/17

date