സ്വയം തൊഴില്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) പ്രകാരം വ്യവസായ സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 25 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ക്കും 10 ലക്ഷം രൂപ വരെയുള്ള സേവന സംരംഭങ്ങള്‍ക്കുമാണ് വായ്പ അനുവദിക്കുന്നത്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉല്‍പ്പാദന മേഖലയില്‍ 10 ലക്ഷം രൂപയ്ക്കും സേവന മേഖലയില്‍ 5 ലക്ഷം രൂപയ്ക്കും മുകളില്‍ പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ എട്ടാം തരം വരെയെങ്കിലും പഠിച്ചിരിക്കണം. അപേക്ഷ www.kviconline.gov.in എന്ന വെബ്‌സൈറ്റില്‍ നേരിട്ട് സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിവരങ്ങള്‍ക്കും വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍, എന്നീ ഓഫീസുകളുമായും, വിവിധ ബ്ലോക്ക് മുനിസിപ്പാലിറ്റിയിലെ വ്യവസായ വികസന ഓഫീസര്‍മാരുമായും ബന്ധപ്പെടാം. ഫോണ്‍ ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍, വയനാട് - 04936 202485, വ്യവസായ വികസന ഓഫീസര്‍, കല്‍പ്പറ്റ - 9446363992, വ്യവസായ വികസന ഓഫീസര്‍, മാനന്തവാടി - 9496923262, വ്യവസായ വികസന ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി - 9495240450
- Log in to post comments