Skip to main content

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

വയനാട് ജില്ലയിലെ അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച (sickle cell disease  - SCD ) ബാധിതരായ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട രോഗികളുടെ രക്ഷിതാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുളള ധനസഹായ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോം, നോട്ടിഫിക്കേഷന്‍ എന്നിവ  www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.   മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020. എന്ന വിലാസത്തില്‍ 2018 ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷ നല്‍കണം.  ഫോണ്‍: 0495 2377786(കോഴിക്കോട് മേഖലാ ഓഫീസ്), 0471 2727379 (വകുപ്പ് ഡയറക്ടറേറ്റ്).

പി.എന്‍.എക്‌സ്.5480/17

date