Skip to main content

വൈക്കത്ത് ഇന്ന് വിജയോത്സവം;  സ്പീക്കര്‍  ഉദ്ഘാടനം  ചെയ്യും

 

എസ്.എസ്.എല്‍.സി, പ്ലസ്ടൂ, യൂണിവേഴ്സിറ്റി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വൈക്കം നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിന് ഇന്ന് (ജൂലൈ 7) സംഘടിപ്പിക്കുന്ന വിജയോത്സവം നിയമസഭ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് വൈക്കം വടയാര്‍ സമൂഹം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി. കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു മുഖ്യാതിഥിയാകും. 

 നഗരസഭാ അധ്യക്ഷന്‍ പി. ശശിധരന്‍, കൗണ്‍സിലര്‍ എന്‍. അനില്‍ ബിശ്വാസ്, എം.ജി. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി. കെ ഹരികുമാര്‍, ജോവി ജോസഫ്, ആന്‍റണി ചിറമേല്‍, എം.ഡി ബാബുരാജ്, കെ. അരുണന്‍, ആര്‍. സുരേഷ് എന്നിവര്‍ സംസാരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം. വൈ ജയകുമാരി, പത്മാ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി. ശകുന്തള, എം. ഉഷാ കുമാരി, സെബാസ്റ്റ്യന്‍ ആന്‍റണി, പി.എസ് മോഹനന്‍, ലതാ അശോകന്‍, പി. വി ഹരിക്കുട്ടന്‍, ലൈലാ ജമാല്‍, വി. ജി മോഹനന്‍, സൗമ്യ അനൂപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ. കെ രഞ്ജിത്, കലാ മങ്ങാട് എന്നിവര്‍ സംബന്ധിക്കും.  

date