ഏറ്റുമാനൂര്‍ പടിഞ്ഞാറേനട കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍
ഏറ്റുമാനൂര്‍ പടിഞ്ഞാറേനട നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് ലക്ഷ്യമിടുന്ന പദ്ധതി നിര്‍മ്മാണം അവസാന ഘട്ടത്തില്‍. നഗരസഭയുടെ 33, 34 വാര്‍ഡുകളിലെ 218 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുമ്പോള്‍ നഗരസഭയും സന്നദ്ധ സംഘടനകളും ടാങ്കറുകളിലെത്തിക്കുന്ന വെള്ളം മാത്രമാണ് ഇവിടുത്തുകാര്‍ക്ക് ആശ്രയം. സ്വകാര്യ വ്യക്തിയില്‍ നിന്നും ലഭിച്ച ഒരു സെന്‍റ് സ്ഥലത്താണ് പദ്ധതിക്കുവേണ്ടി അന്‍പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് സജ്ജീകരിക്കുന്നത്.
എം.എല്‍.എ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും എം.പി ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും നഗരസഭയുടെ 10 ലക്ഷം രൂപയും ഉള്‍പ്പെടെ 70 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ പ്രധാന ടാങ്കില്‍ നിന്നാണ് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.
- Log in to post comments