Skip to main content

പാര്‍ട്ട് ടൈം ഡിപ്‌ളോമ കോഴ്‌സ്

     പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ നടത്തുന്ന  സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്നീ ബ്രാഞ്ചുകളില്‍ ഫസ്റ്റ് ഷിഫ്റ്റ് പാര്‍ട്ട് ടൈം ഡിപ്‌ളോമ (ഈവനിങ്)  കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായവരും  2019 ജൂണ്‍ 1 ന് 18 വയസ്സ് തികഞ്ഞവരും   ആയിരിക്കണം.  രണ്ട് വര്‍ഷത്തെ ഐ.ടി.ഐ. തത്തുല്യ യോഗ്യതയുളളവര്‍ക്ക് പ്രവൃത്തി പരിചയം  ആവശ്യമില്ല. രണ്ട് വര്‍ഷത്തെ  പ്രവൃത്തി പരിചയമുളള സംസ്ഥാന, കേന്ദ്ര  സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു സ്വാകാര്യ ലിമിറ്റഡ് കമ്പനി ജീവനക്കാര്‍,  രജിസ്‌ട്രേഷനുളള  ചെറുകിട വ്യവസായ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയം തൊഴില്‍  സംരംഭകര്‍  എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും പ്രോസ്‌പെക്ടസും www.polyadmission.org വെബ്‌സൈറ്റിലും,കോളജിലും ലഭ്യമാണ്. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ജാതി സംവരണത്തിന് അര്‍ഹരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  അവസാന തീയതി :  ജൂലൈ 18.

 

date