Skip to main content

പുറത്തൂര്‍ ഗവ. യു പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്

പുറത്തൂര്‍ ഗവ. യു പി സ്‌കൂളില്‍  പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഇന്ന് (ജൂലൈ 6) രാവിലെ 11.30 ന് നിര്‍വ്വഹിക്കും. ചടങ്ങില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ അധ്യക്ഷനാകും.
ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീലിന്റെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.22 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചടങ്ങില്‍ തവനൂര്‍  നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ എവറസ്റ്റ് ടാലന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും പുറത്തൂര്‍ എന്റെ ഗ്രാമം വാട്‌സ് ആപ്പ് കൂട്ടായ്മ നിര്‍മ്മിച്ചു നല്‍കുന്ന ഹൈടെക് ഓഫീസിന്റെ ഉദ്ഘാടനവും വീടുകളുടെ സമര്‍പ്പണവും ഉണ്ടാകും.  
തിരൂര്‍ ബ്ലോക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാജിത റിപ്പോര്‍ട്ട് അവതരിപ്പിക്കും.ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date