ജലവിതരണം കാര്യക്ഷമമാക്കണം - താലൂക്ക് വികസന സമിതി
കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴിയുള്ള ജലവിതരണം കാര്യക്ഷമമാക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നത് വ്യാപകമായതിനാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ കൈക്കൊള്ളണം. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ ശുചിമുറി മാലിന്യം പുറത്തുവരുന്നതിനാല്‍ പരിസരം ദുര്‍ഗന്ധപൂരിതമാണെന്നും അത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.ആര്‍ തഹസീല്‍ദാര്‍ കെ.സതിയമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കലാ അജിത്ത്, ലതാ വിക്രമന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1683/19)
- Log in to post comments