Post Category
സംഘാടക സമിതി രൂപീകരണം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കലാകായിക മേളയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം നാളെ (10) വൈകിട്ട് മൂന്നിന് പത്തനംതിട്ടയില്‍ നടക്കും. ഭാഗ്യക്കുറി ആഫീസിന് സമീപമുള്ള അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ഓഫീസ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ ഏജന്റുമാരും വില്‍പ്പനക്കാരും ലോട്ടറി തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുക്കണമെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
2019 മെയ് മാസത്തില്‍ ക്ഷേമനിധിയില്‍ 10 വര്‍ഷം അംഗത്വവും 55 വയസ് പൂര്‍ത്തീകരിച്ചവരുമായവര്‍ സൂപ്പറാനേ്വഷന്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കണമെന്നും ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222709.
(പിഎന്‍പി 1686/19)
date
- Log in to post comments