Skip to main content

രൂചിമേളം: ഭക്ഷ്യമേളയും ഉത്പന്ന വിപണന മേളയും നാളെ(10) മുതല്‍

 

കുടുംബശ്രീ ജില്ലാ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ ഭക്ഷ്യമേളയും ഉത്പന്ന വിപണന മേളയും നടത്തും. ഭക്ഷ്യമേള ജില്ലാ കളക്ടര്‍ പി.ബി.നൂഹും ഉത്പന്ന വിപണന മേള നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷും ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍മാന്‍ സഗീര്‍ ആദ്യവില്‍പ്പന നടത്തും. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍ ആദ്യ വില്‍പ്പന ഏറ്റുവാങ്ങും. കുടുംബശ്രീ ജില്ലാ മിഷന്‍  കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, സ്ഥിരം സമിതി അധ്യക്ഷരായ സജി കെ.സൈമണ്‍, ബിജിമോള്‍, വാര്‍ഡംഗം പി.കെ.ജേക്കബ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.സീമ, മണികണ്ഠന്‍, കെ.എച്ച്.സലീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.                                                                         (പിഎന്‍പി 1687/19)

date