മഞ്ചേരി-നിലമ്പൂര്‍ വൈദ്യുതി ലൈന്‍ ശേഷി വര്‍ധിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു
മഞ്ചേരി-നിലമ്പൂര്‍ വൈദ്യുതി ലൈന്‍ ശേഷി 110 കെ. വി ആയി വര്‍ധിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി സ്ഥാപിക്കേണ്ട 76 ടവറുകളില്‍ 60 എണ്ണത്തിന്റെ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. മഞ്ചേരി ടാപ് ടവര്‍ മുതല്‍ എളങ്കൂര്‍ 220 കെ. വി. സബ് സ്റ്റേഷന്‍ വരെയുള്ള ഭാഗത്തെ മരം മുറിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. എളങ്കൂര്‍ മുതല്‍ തിരുവാലി വരെയുള്ള ഭാഗത്തെ മരം മുറിക്കാനായുള്ള പ്രവൃത്തി ടെണ്ടര്‍ ചെയ്തു. 13 ടവറുകളുടെ ഇറക്ഷന്‍ അടിഭാഗം പൂര്‍ത്തിയായി. ബാക്കി ജോലികള്‍ ചെയ്യുമ്പോള്‍ വൈദ്യുതി തടസ്സം നേരിടുമെന്നതിനാല്‍ ഈ മാസം തന്നെ ഭാഗിക വൈദ്യുതി നിയന്ത്രണത്തോടെ പ്രവൃത്തികള്‍ നടത്തും. ഇപ്പോഴുള്ള 66 കെ. വി. റോവില്‍ തന്നെയാണ് 110 കെ. വി. ലൈനും വലിക്കുന്നത്. എന്നാല്‍ ഈ ലൈനിന്റെ റോവില്‍ തന്നെ പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ബൈപാസ് റോഡിന്റെ റൂട്ടും വന്നതോടെ വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദിഷ്ട ബൈപ്പാസിന്റെ മധ്യത്തിലൂടെ മോണോപ്പോള്‍ സംവിധാനമുപയോഗിച്ചു ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു കെ. എസ്. ഇ. ബി അനുമതിയും നല്‍കി. 110 കെ.വി. ലൈനുകള്‍ക്ക് ഇരു ഭാഗത്തേക്കും 11 മീറ്റര്‍ വീതമാണ് റോ. നിയമപ്രകാരം ലൈനുകളുടെ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് പാലിച്ചു ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിലാണ് നിര്‍മ്മിക്കുന്നത്.
- Log in to post comments