തിരുത്ത് രൂചിമേളം: ഭക്ഷ്യമേളയും ഉത്പന്ന വിപണന മേളയും നാളെ(10) മുതല്‍
കുടുംബശ്രീ ജില്ലാ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ ഭക്ഷ്യമേളയും ഉത്പന്ന വിപണന മേളയും നടത്തും. ഭക്ഷ്യമേള നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷും ഉത്പന്ന വിപണന മേള ജില്ലാ കളക്ടര്‍ പി.ബി.നൂഹും ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍മാന്‍ സഗീര്‍ ആദ്യവില്‍പ്പന നടത്തും. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍ ആദ്യ വില്‍പ്പന ഏറ്റുവാങ്ങും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, സ്ഥിരം സമിതി അധ്യക്ഷരായ സജി കെ.സൈമണ്‍, ബിജിമോള്‍, വാര്‍ഡംഗം പി.കെ.ജേക്കബ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.സീമ, മണികണ്ഠന്‍, കെ.എച്ച്.സലീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 1687/19)
ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കി വരുന്ന ദുര്‍ബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതിയില്‍ വിവിധ ധനസഹായങ്ങള്‍ക്ക് ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലുള്ള നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. കൃഷി വാങ്ങുന്നതിനും പഠനമുറി, ടേയിലറ്റ് എന്നിവ നിര്‍മിക്കുന്നതിനും ഭവന പുനരുദ്ധാരണത്തിനും അപേക്ഷ നല്‍കാം. താത്പര്യമുള്ളവര്‍ ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18. ഫോണ്‍: 8547630042. (പിഎന്‍പി 1688/19)
- Log in to post comments