Post Category
തെറാപ്പിസ്റ്റ് ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ പദ്ധതിയിലേക്ക് ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള രണ്ട് തെറാപ്പിസ്റ്റുമാരുടെ (പുരുഷന്‍) ഒഴിവിലേക്ക് അപേക്ഷിക്കാം. ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവരും 50 വയസില്‍ താഴെയുള്ളവരുമായിരിക്കണം അപേക്ഷകര്‍. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 14000 രൂപ ലഭിക്കും. താത്പര്യമുള്ളവര്‍ മേലെവെട്ടിപ്രത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 12ന് രാവിലെ 11ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0468 2324337. (പിഎന്‍പി 1691/19)
date
- Log in to post comments