Skip to main content

ന്യൂമാറ്റ്‌സ് ഏകദിന പഠനക്യാമ്പ്

ന്യൂമാറ്റ്‌സ്  ദക്ഷിണ മേഖല ഏകദിന പഠനക്യാമ്പ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കുട്ടികള്‍) ഡിസംബര്‍ 27 ന് ചെങ്ങണൂര്‍ ജി.ബി.എച്ച്.എസ്.എസില്‍ നടക്കും.  തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ കുട്ടികള്‍കള്‍ക്കുളള ഉത്തരമേഖലാ ക്യാമ്പ് ഡിസംബര്‍ 29 ന് കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിലാണ് നടക്കുക.  ന്യൂമാറ്റ്‌സില്‍ അംഗങ്ങളായ കുട്ടികള്‍ അതത് കേന്ദ്രങ്ങളില്‍ രാവിലെ 9 മണിക്ക് എത്തണം.

പി.എന്‍.എക്‌സ്.5500/17

date