Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

 സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിനായി സംവരണം ചെയ്ത മെഡിക്കല്‍ ഓഫീസറുടെ ഒരു  താത്കാലിക ഒഴിവുണ്ട്.   യോഗ്യത: എം.ബി.ബി.എസ്.  പ്രായപരിധി: 2017 ജനുവരി ഒന്നിന് 18 -41 നും മധ്യേ. നിയമാനുസൃത വയസിളവ് അനുവദനീയം. പ്രവൃത്തിപരിചയം: സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിനനുസരണമായി മാനസിക ആരോഗ്യ മേഖലയിലുളള പ്രവൃത്തിപരിചയം.

 നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ അവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 28ന് തൊട്ടടുത്തുളള പ്രൊഫഷണല്‍ & എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.  ഇ.റ്റി.ബി സംവരണ വിഭാഗം ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗത്തെയും പരിഗണിക്കും.

പി.എന്‍.എക്‌സ്.5502/17

date