Skip to main content

മാനവീയം ഇശലിമ്പം വൈദ്യര്‍ മഹോത്സവം ഡിസംബര്‍ 24 ന് ഉദ്ഘാടനം

സാംസ്‌കാരിക വകുപ്പിന് കീഴില്‍ മലപ്പുറം  കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വാര്‍ഷിക പരിപാടിയായ വൈദ്യര്‍ മഹോത്സവം ഡിസംബര്‍ 24ന് വെളളയമ്പലത്തെ മാനവീയം വീഥിയില്‍ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും.  ജനപ്രതിനിധികളും സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും.

മാനവീയം ഇശലിമ്പം എന്നതാണ് ഈ വര്‍ഷത്തെ വൈദ്യര്‍ മഹോത്സവത്തിന് പേരിട്ടിരിക്കുന്നതെന്ന് അക്കാമദി ചെയര്‍മാനും മുന്‍മന്ത്രിയുമായ ടി.കെ ഹംസ അറിയിച്ചു.  പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, സംഗമങ്ങള്‍, മത്സരങ്ങള്‍, പുസ്തക പ്രകാശനം, വിവിധകലാ പ്രകടനങ്ങള്‍, ഗാനമേളകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.  മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളെ കോര്‍ത്തിണക്കിയുളള പാട്ടുത്സവമാണ് തിരുവനന്തപുരത്ത് അരങ്ങേറുക.  25ന് ഈരാറ്റുപേട്ട, 26ന് പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും 27 മുതല്‍ 30 വരെ കൊണ്ടോട്ടിയിലെ വൈദ്യര്‍ അക്കാദമിയിലും മഹോത്സവം നടക്കും.

30ന് കൊണ്ടോട്ടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മാനവീയം വേദി ഉദ്ഘാടനം ചെയ്യുന്നതോടെ വൈദ്യര്‍ മഹോത്സവം സമാപിക്കും.  

പി.എന്‍.എക്‌സ്.5505/17

date