വയോജനങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി പോസ്റ്റ് മെട്രിക്ക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍
കൊച്ചി: വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് ക്രിസ്മസ് സമ്മാനവുമായെത്തി നന്മയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള എറണാകുളം ഗവ. പോസ്റ്റ് മെട്രിക്ക് ഹോസ്റ്റല്‍ ഫോര്‍ ബോയ്‌സിലെ വിദ്യാര്‍ഥികള്‍. ഹോസ്റ്റലിലെ 47 ഓളം വരുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള തേവര ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ചിരിക്കുകയാണ്. ഹോസ്റ്റല്‍ അടയ്ക്കുമ്പോള്‍ വീട്ടില്‍ പോകുവാനായി വകുപ്പ് നല്‍കുന്ന യാത്രബത്ത, ഡിഎ തുകകള്‍ സ്വരൂപിച്ചാണ് ഇവര്‍ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കുന്നത്.
പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും വിദ്യാര്‍ഥികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങിന് നേതൃത്വം നല്‍കിയ ജില്ല പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍ പറഞ്ഞു. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. ബിടിഎച്ച് ഹോട്ടല്‍, കേരള ട്രാവല്‍ മാര്‍ട്ട് എന്നിവയുടെ സഹകരണത്തോടെ ഹോസ്റ്റലിനു മുന്നില്‍ പൂന്തോട്ടം, വാക്ക് വേ എന്നിവ നിര്‍മിക്കും. പുതുവര്‍ഷത്തില്‍ പുതിയ ഭാവത്തിലാകും ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കുക.
ഓള്‍ഡ് ഏജ് ഹോമില്‍ നടന്ന ചടങ്ങില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണില്‍ നിന്ന് അന്തേവാസികള്‍ വാട്ടര്‍ പ്യൂരിഫയര്‍ ഏറ്റുവാങ്ങി. അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷത്തിലും ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഹോസ്റ്റല്‍ സ്റ്റുവാര്‍ഡ് ബിജു അയ്യപ്പന്‍, റസിഡന്റ് ട്യൂട്ടര്‍ സി.കെ. ഉദയകുമാര്‍, ഹോസ്റ്റല്‍ കമ്മിറ്റി പ്രസിഡന്റ് ആശിഷ് യശോധരന്‍, അരുണ്‍ കെ.ആര്‍. അനൂപ് കെ.എസ്. പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ക്യാപ്ഷന്‍: ഓള്‍ഡ് ഏജ് ഹോമില്‍ നടന്ന ചടങ്ങില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണില്‍ നിന്ന് അന്തേവാസികള്‍ വാട്ടര്‍ പ്യൂരിഫയര്‍ ഏറ്റുവാങ്ങുന്നു.
- Log in to post comments