Skip to main content

കുടുംബശ്രീ സി.ഡി.എസ്സുകളിലും അയല്‍ക്കൂട്ടങ്ങളിലും  തെരഞ്ഞെടുപ്പ് ജനുവരിയില്‍

 

     ജില്ലയിലെ 96 സി.ഡി.എസ്സുകളിലായി 22468 അയല്‍ക്കൂട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു.  88 ഗ്രാമ സി.ഡി.എസ്സുകളിലും എട്ട് നഗര സി.ഡി.എസ്സുകളിലും ഡിസംബര്‍ 23 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 
 2018 ജനുവരി എട്ടു മുതല്‍ 14 വരെ അയല്‍ക്കൂട്ടങ്ങളിലും ജനുവരി 18 മുതല്‍ 21 വരെ എ.ഡി.എസ്സുകളിലും ജനുവരി 25-ന് സ്.ഡി.എസ്സിലും തെരഞ്ഞെടുപ്പ് നടക്കും.   ജനുവരി 26 ന് തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ത്രിതല സംഘടനാ സംവിധാനത്തിലേക്കുളള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാകലക്റ്റര്‍ വരണാധികാരി, ഉപ വരണാധികാരികളെ  നിയമിക്കുകയും ഡിസംബര്‍ 19, 22 തിയതികളില്‍ പരിശീലനം നല്‍കുകയുമുണ്ടായി.  ഡെപ്യൂട്ടി കലക്റ്റര്‍ എം.കെ അനില്‍ കുമാറിനാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. 

date