Skip to main content

വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ ജലവിഭവ മന്ത്രിക്ക് കത്തയച്ചു.

മലമ്പുഴയില്‍ ഡാമില്‍ നിന്ന് കിന്‍ഫ്രയ്ക്ക് ജലം : 

    മലമ്പുഴ ഡാമില്‍ നിന്നും കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് പൈപ്പ്ലൈന്‍ നീട്ടുവാനുള്ള ഭരണാനുമതി പുറമെ  പ്രവൃത്തി തുടങ്ങുവാന്‍ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തില്‍,     ജില്ലയിലെ ജലദൗര്‍ലഭ്യം പരിഗണിച്ച,് കുടിവെള്ളത്തിനും, കാര്‍ഷികജലസേചനത്തിനും ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തികൊണ്ടു മാത്രമേ വ്യവസായിക ആവശ്യത്തിന് ജലം വിട്ടുകൊടുക്കാവൂ എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്  സ്ഥലം എം.എല്‍.എയും ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിന് കത്തെഴുതി.
മലമ്പുഴ റിസര്‍വയറില്‍ നിന്ന് പ്രതിദിനം 25 എം.എല്‍.ഡി ജലം കഞ്ചിക്കോട്           വ്യവസായ പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതിന്   2011 സെപ്തംബര്‍ 15-ന് അന്നത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് ചിറ്റൂര്‍ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍് മലമ്പുഴ ഡാമില്‍ നിന്നും ജലമെടുക്കുന്നതിന് 2015 സെപ്തംബര്‍ 30-ന് ജലവിഭവ വകുപ്പിന്‍റെ യോഗത്തിലും തീരുമാനം എടുത്തിരുന്നു . അതിന്‍റെ അടിസ്ഥാനത്തിലാണ് മലമ്പുഴ ഡാമില്‍ നിന്നും കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് പൈപ്പ്ലൈന്‍ നീട്ടാനും പ്രവൃത്തി തുടങ്ങാനും തീരുമാനിച്ചത്.
  വ്യവസായ ആവശ്യങ്ങള്‍ക്ക് ജലലഭ്യത ഉറപ്പു വരുത്തണം എന്ന കാര്യത്തില്‍    തര്‍ക്കമില്ല.  അന്നത്തെ തീരുമാനങ്ങളുടെ ഉദ്ദേശശുദ്ധിയും ന്യായീകരിക്കാവുന്നതാണ്.  എന്നാല്‍, ഓരോ വര്‍ഷവും വരള്‍ച്ചയുടെ കാഠിന്യം വര്‍ദ്ധിച്ചു വരുന്ന ജില്ലയാണ് പാലക്കാട് എന്നതിനാലും, മലമ്പുഴ മണ്ഡലം വരള്‍ച്ചയുടെ ക്രിട്ടിക്കല്‍ സോണില്‍പ്പെടുന്നതാണ് എന്നതിനാലും  ഈ തീരുമാനത്തില്‍ മാനുഷികമായ പരിഗണന ഉള്‍പ്പെടുത്തിയേ      തീരൂ എന്ന് സൂചിപ്പിച്ചു കൊണ്ട് കഴിഞ്ഞ ഒക്ടോബറിലാണ് വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയത്.    
ജനുവരി ഒന്ന് മുതല്‍ സബ്സിഡി രാസവളങ്ങള്‍  

date