Skip to main content
ജില്ലാ കലക്റ്ററുടെ പരാതി പരിഹാര അദാലത്ത്

ജില്ലാ കലക്റ്ററുടെ പരാതി പരിഹാര അദാലത്ത്: നൂറ്റിയേഴ് പരാതികള്‍ പരിഗണിച്ചു

 

    ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ്ബാബു  നഗരസഭാ ടൗണ്‍ഹാള്‍ അനക്സില്‍ നടത്തിയ താലൂക്ക്തലപരാതി പരിഹാര അദാലത്തില്‍ മൊത്തം നൂറ്റിയേഴ് പരാതികള്‍ പരിഗണിച്ചു. ഇരുപത് പരാതികളില്‍ അതേ ദിവസം മറുപടി നല്‍കി. മറ്റുളളവ ബന്ധപ്പെട്ട ഓഫീസുകള്‍-വകുപ്പുകള്‍ വഴി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു.  ജില്ലയിലെ വിവിധ വകുപ്പുകള്‍ മുഖേന 30-തോളം പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിക്കൊണ്ടാണ് അദാലത്ത് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് നേരിട്ടും ജില്ലാ കലക്ടര്‍ പരാതി സ്വീകരിച്ചു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള ചികില്‍സാ ധനസഹായം, ലാന്‍റ് റെക്കാര്‍ഡ് മെയിന്‍റനന്‍സ് കേസ്സുകള്‍, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍ ഒഴികെയുളള പരാതികളാണ് പരിഗണിച്ചത്. 

date