Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ശക്തമാക്കണം - ജില്ലാ കലക്റ്റര്‍ 

 

    പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ജില്ലയില്‍ ശക്തമാക്കാന്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തിലാണ് നിര്‍ദേശം.  വരുന്ന വേനല്‍ ആവുമ്പോഴേക്കും എല്ലാ വകുപ്പുകളും പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ പൂര്‍ത്തിയാക്കണം. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 98 പേര്‍ പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചിരുന്നു. ഇതില്‍ 45 പേരും ഡെങ്കിപ്പനി മൂലമാണ് മരിച്ചത്. വരും വര്‍ഷം ഇത്തരം മരണങ്ങള്‍ നിയന്ത്രിക്കണം. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ജില്ലാ കലക്റ്റര്‍ പറഞ്ഞു.

date