Skip to main content

ജില്ലാതല ക്ഷീരകര്‍ഷക സംഗമം 26ന്

 

കോട്ടയം ജില്ലാ ക്ഷീര കര്‍ഷക സംഗമം ഡിസംബര്‍ 26 രാവിലെ 10ന്  ചീപ്പുങ്കല്‍ ഇ. ചന്ദ്രശേഖരന്‍നായര്‍ നഗറില്‍ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി, സി. കെ ആശ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിററി  അദ്ധ്യക്ഷന്‍മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സണ്ണി പാമ്പാടി, ബെറ്റി റോയ് മണിയങ്ങാട്, ശശികലാ നായര്‍, മെമ്പര്‍മാരായ പി. സുഗതന്‍, അഡ്വ. കെ കെ രഞ്ജിത്, മഹേഷ് ചന്ദ്രന്‍, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ ആലിച്ചന്‍, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ അഡ്വ. എന്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ അനി കുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചീപ്പുങ്കല്‍ ക്ഷീര സംഘം പ്രസിഡന്റ് കെ. എന്‍ കൊച്ചുമോന്‍ സ്വാഗതവും ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ പി.ഇ ഷീല നന്ദിയും പറയും.                                                                              

                                                          (കെ.ഐ.ഒ.പി.ആര്‍-2185/17)

date