Skip to main content

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം- ആരോഗ്യ വകുപ്പ്

ആലപ്പുഴ:കുടിവെളള സ്രോതസ്സുകൾ മലിനമാകുമ്പോഴും ആഹാര പദാർത്ഥങ്ങളിൽ രോഗാണുക്കൾ കലരുമ്പോഴും വയറിളക്ക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു. വയറിളക്കംമൂലം ശരീരത്തിനാവശ്യമായ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നു. തുടർച്ചയായ വയറിളക്കംമൂലം മരണംവരെ സംഭവിക്കാം.വയറിളക്കത്തിന്റെ ആരംഭം മുതൽതന്നെ പാനീയ ചികിത്സ തുടങ്ങണം .ഒ.ആർ.എസ്‌ലായനി അല്ലെങ്കിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻവെളളം,ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവളെളം, ഉപ്പിട്ട മോരിൻ വെളളം തുടങ്ങിയവ കുടിക്കണം. ആരോഗ്യകേന്ദ്രങ്ങളിൽ നിന്നോ ആശ, അംഗൻവാടി പ്രവർത്തകരിൽ നിന്നോ ലഭിക്കുന്ന ഒ.ആർ.എസ് മിശ്രിതം ഒരുലിറ്റർ തിളപ്പിച്ചാറിയ വെളളത്തിൽ കലക്കി ആവശ്യാനുസരണം കുടിക്കണം. ഒരിക്കൽ തയ്യാറാക്കുന്ന ലായനി 24 മണിക്കൂറിനു ശേഷം ഉപയോഗിക്കരുത്. പാനീയ ചികിത്സയോടൊപ്പം വേഗത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണം. ഇതോടൊപ്പം 14 ദിവസം വരെ ദിവസേന സിങ്ക്ഗുളിക ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിക്കുന്നത് വയറിളക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും രോഗം വേഗത്തിൽ മാറുന്നതിനും സഹായിക്കും. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, തുറന്നുവെച്ചതും പഴകിയതുമായ ആഹാര സാധനങ്ങൾ കഴിക്കാതിരിക്കുക, ആഹാരത്തിനു മുമ്പും മലവിസർജ്ജനത്തിനു ശേഷവും സോപ്പുപയോഗിച്ച്  കൈകൾ വൃത്തിയായി കഴുകുക, മലവിസർജ്ജനം കക്കൂസിൽ മാത്രമാക്കുക, കുഞ്ഞുങ്ങളുടെ മലവിസർജ്ജ്യം കക്കൂസിൽതന്നെ ഇടുക. വയറിളക്കമുളള കുട്ടികളെ വൃത്തിയാക്കിയതിനു ശേഷവുംഅവരുടെവസ്ത്രങ്ങൾ കഴുകിയതിനു ശേഷവും കൈകൾ സോപ്പു പയോഗിച്ച് വൃത്തിയായി കഴുകുക. കുടിവെളള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.ആർ.ഒ.പ്ലാന്റെിലെ ജലമാണെങ്കിലും തിളപ്പിച്ചാറിയശേഷമേ ഉപയോഗിക്കാവൂ.

മരങ്ങൾ മുറിക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രി കോമ്പൗണ്ടിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനായി ടെൻഡറുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചു.  ടെണ്ടറിനോടൊപ്പം 5000 രൂപയുടെ നിരതദ്രവ്യം ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രിന്റെ  പേരിൽ ആലപ്പുഴയിൽ മാറാവുന്ന ഡി.ഡി. ആയി നൽകണം. സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 26.  ഉച്ചയ്ക്ക് ഒന്നുവരെയാണ്.  ടെൻഡർ കവറിനു പുറത്ത് സൂപ്രണ്ട് ജനറൽ ആശുപത്രി, ആലപ്പുഴ എന്നും, സമർപ്പിക്കുന്ന ആളുടെ പേരും വിലാസവും , മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ടെൻഡർ എന്നും രേഖപ്പെടുത്തേണം. ജനറൽ ആശുപത്രി ആലപ്പുഴ,ജനറൽ ആശുപത്രി ജംഗ്ഷൻ, ആലപ്പുഴ - 688 011 എന്ന വിലാസത്തിൽ ടെൻഡർ  നൽകണം. ഫോൺ: 0477  2253324.  


ആലപ്പുഴ:വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖന നടപ്പിലാക്കുന്ന ഒ.ആർ.സി (കുട്ടികളോടുള്ള ഉത്തരവാദിത്തപദ്ധതി) പദ്ധതിയുടെ സ്‌കൂൾതല
പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് രൂപീകരിച്ചിട്ടുള്ള  കോർ ടീം അംഗങ്ങളായ നോഡൽ ടീച്ചർ, സ്‌ക്കൂൾ കൗൺസിലർ എന്നിവർക്കായി ത്രിദിന ശില്പശാല ആലപ്പുഴ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ധന്യ.ആർ.കുമാർ അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു. ത്രിദിന പരിശീലനപരിപാടിക്ക് നേതൃത്വം നൽകുന്നത് ഒ.ആർ.സി പ്രോജക്ട് അസിസ്റ്റന്റ് രമ്യ ആണ്. ഒ.ആർ.സി ട്രെയ്‌നർമാരായ ഫിലിപ്പ്, സ്‌കറിയ എന്നിവരുടെ നേതൃത്വത്തിൽ കുടുംബപരമായ പ്രശ്‌നങ്ങൾ, കുട്ടികൾക്കെതിരെയുളള ചൂഷണങ്ങൾ, പഠനപ്രശ്‌നങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയെ സംബന്ധിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു.

(ചിത്രമുണ്ട്)

date