Skip to main content
സൗഹാര്‍ദ്ദം സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയുന്നു.

സൗഹാര്‍ദ്ദം 2017  ഹോമിയോ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി

 

                ജില്ലാ ഹോമിയോപ്പതി വകുപ്പ് മുട്ടില്‍ ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് സൗഹാര്‍ദ്ദം സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടത്തിയ ക്യാമ്പ് പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ബി. ഫൈസല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ സൊബസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.  ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍, ജീവിതശൈലീരോഗങ്ങള്‍ എന്നിവയെക്കുറിച്ച് ആയുഷ്മാന്‍ ഭവ പ്രോജക്ട് ഓഫീസര്‍ ഡോ. എം. പ്രേമചന്ദ്രന്‍ ക്ലാസെടുത്തു. ഡോ സുനില്‍ കുമാര്‍ ജീവിതശൈലീരോഗപ്രതിരോധ യോഗാ പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി , പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഹസീന ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.ഒ. ദേവസ്യ,പിസി. അയ്യപ്പന്‍,ബിന്ദുപ്രതാപന്‍,             മുട്ടില്‍ ഗവ. ഹോമിയോ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എന്‍. ബിജി, മടക്കിമല എന്‍.എച്ച്.എം ഹോമിയോ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം. രേഖ,വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഡോ. മഞ്ജു, ഡോ. ജി.ആര്‍., സീന ഡോ. ജീജ, ഡോ. ഹസീന, ഡോ. ജിഷ, ഡോ. ഷാജന്‍ എം. പണിക്കര്‍, ഡോ. ജെറാള്‍ഡ് ജയകുമാര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ചു. ക്യാമ്പില്‍ സൗജന്യ പ്രമേഹരോഗ രക്തപരിശോധനയും ചികിത്സയും നല്‍കി.

 

ബത്തേരി: ഹോമിയോപ്പതി വകുപ്പും സുല്‍ത്താന്‍ ബത്തേരി നഗരസഭയും ശ്രേയസ് മൂലങ്കാവ് യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച സൗഹാര്‍ദ്ദം 2017 സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും സൗജന്യ രക്ത പരിശോധനയും യോഗ പരിശീലനവും ബി.എം.ഐ. ചെക്കിംഗും മൂലങ്കാവ് ശ്രേയസ് പളളി ഹാളില്‍ നടത്തി. വയനാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. സോമന്റ സാന്നിധ്യത്തില്‍ സെന്റ് ജോസഫ് സ്‌കൂള്‍ പ്രന്‍സിപ്പാള്‍ റവ: ഫാ. ബിജു മുടമ്പളളിയില്‍ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെര്‍ പേഴ്‌സണ്‍ വത്സ ജോസിന്റെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ ജിഷ ഷാജി നിര്‍വഹിച്ചു. ചടങ്ങില്‍ ആരോഗ്യ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബാബു അബ്ദുറഹിമാന്‍, കൗണ്‍സിലര്‍മാരായ എം.പി സോബിന്‍ വര്‍ഗ്ഗീസ്, ശരത്, ഡോ. ജി.ആര്‍ സീന, ഡോ. യു രഞ്ജിത് ചന്ദ്ര, ഡോ. അല്‍സ, ഡോ. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഹരിലാല്‍, ഡോ. മഞ്ചു മെറ്റില്‍ഡ, ഡോ. ആശ പി. ചാക്കോ, ഡോ. അജിത് ജ്യോതി എന്നിവര്‍ സംസാരിച്ചു.

 

പടിഞ്ഞാറത്തറ: ഹോമിയോപ്പതി വകുപ്പും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പടിഞ്ഞാറത്തറ കാപ്പുകുന്ന് കമ്മ്യൂണിറ്റി ഹാളില്‍ സൗഹാര്‍ദ്ദം 2017 മെഗാ ഹോമിയോ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും, രക്ത പരിശോധനയും യോഗാ പരിശീലനവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.പി. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിന്‍സി സണ്ണി മുഖ്യപ്രഭാഷണം നടത്തി. ആയുഷ്മാന്‍ ഭവ പ്രോജക്ട് ഓഫിസര്‍ ഡോ. പ്രേമചന്ദ്രന്‍ പദ്ധതി വിശദീകരണവും ബോധവത്കരണ ക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശാന്തിനി ഷാജി, ഉഷ വര്‍ഗീസ്, ഹാരിസ് കണ്ടിയന്‍, ജോസഫ് പുല്ലുമാരിയില്‍, എ.കെ. ബാബു, സിന്ധു പുറത്തൂട്ട്, ഉഷ ആനപ്പാറ, സരി വിജയന്‍, അമ്മദ് കട്ടയാടന്‍, ആസ്യ ചേരാപുരത്ത്, ഡോ. ലത ,ഡോ. ഷാജന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

date