Skip to main content

കയർതൊഴിലാളി പെൻഷൻ വിതരണം ആരംഭിച്ചു

     

ആലപ്പുഴ: ജില്ലയിൽ കയർ തൊഴിലാളി പെൻഷൻ വിതരണം ആരംഭിച്ചു. 2017 സെപ്തംബർ മുതൽ നവംബർ വരെയുളള മാസങ്ങളിലെ  പെൻഷൻ    3300 രൂപ പ്രകാരമാണ് വിതരണം ചെയ്യുന്നത്. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ കൈപ്പറ്റിവരുന്നവരുടെ പെൻഷൻ തുക അക്കൗണ്ടുകളിലേക്കും, മണി ഓർഡറായി പെൻഷൻ കൈപ്പറ്റുന്നവർക്ക് മണിയോർഡറായും പെൻഷൻ ലഭിക്കും. പെൻഷൻകാർ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പെൻഷൻ തുക ലഭിച്ചുവെന്ന് ഉറപ്പ് വരുത്തണമെന്ന്  കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അറിയിച്ചു. (പി.എൻ.എ.3102/17)

date