Skip to main content

ഐ.എച്ച്.ആര്‍.ഡിഎഞ്ചിനീയറിംഗ് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

 

 

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, അടൂര്‍, കല്ലൂപ്പാറ, പൂഞ്ഞാര്‍, കൊട്ടാരക്കര, ആറ്റിങ്ങല്‍ എന്നീ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള ബി. ടെക്ക് ബ്രാഞ്ചുകളിലേയ്ക്ക് ജൂലൈ 22 മുതല്‍ അതാത് എഞ്ചിനീയറിംഗ് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനോടൊപ്പം അഡ്മിഷന്‍ നേടാനാവശ്യമായ രേഖകളായ എന്‍ട്രന്‍സ് പരീക്ഷ റാങ്ക് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് തുടങ്ങിയവ സഹിതം അതാത് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. വിശദാംശങ്ങള്‍ക്ക് ഫോണ്‍ : മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം (8547005097, 04842575370, 2577379), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (8547005032, 04792454125, 2451424), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി (8547005036, 04762665935/2666160/2665000), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേര്‍ത്തല (8547005038, 04782553416/2552714), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അടൂര്‍ (8547005100, 04734231995/ 230640), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (8547005034, 04692678983/ 2677890), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ (8547005035, 04822271737), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊട്ടരക്കര (8547005039, 04742453300) കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആറ്റിങ്ങല്‍ (8547005037, 04702627400).

 

 

 

സാധ്യതാ പട്ടിക

 

 

 

കോഴിക്കോട് ജില്ലയിലെ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റിവ് ബാങ്ക് പ്യൂണ്‍/വാച്ച്മാന്‍ (പാര്‍ട്ട് ക) (എന്‍.സി.എ - മുസ്ലീം) (നേരിട്ടുളള നിയമനം) (കാറ്റഗറി നം. 649/17) തസ്തികയുടെ 2019 ജൂലൈ 11 ന് നിലവില്‍ വന്ന  സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

 

 

 

 

തിരുവോണം ബംബര്‍ : വിതരണോദ്ഘാടനം 22 ന്

 

 

 

 

ജില്ലയില്‍ ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി വില്‍പ്പനയുടെ വിതരണോദ്ഘാടനം നാളെ (ജൂലൈ 22) ഉച്ചയ്ക്ക് 12 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ (സിവില്‍ സ്റ്റേഷന്‍) നടത്തുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

 

 

 

date