Skip to main content

പൊതു വിദ്യാലയങ്ങളിലെ ഡി.ഡി.ഒ മാര്‍ക്ക് പരിശീലനം

ആലപ്പുഴ: എസ്.എല്‍.ഐ/ജി.ഐ.എസ് പദ്ധതികളുടെ പ്രതിമാസ പ്രീമിയം അടവ് വിവരങ്ങള്‍  വിശ്വാസ സോഫ്റ്റ് വെയറില്‍  രേഖപ്പെടുത്തുതിന് ഡി.ഡി.ഒ. മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാവേലിക്കര, ചെങ്ങന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലകളില്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 29 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും, ഹരിപ്പാട്, കായംകുളം, തലവടി ഉപജില്ലകളില്‍പ്പെട്ടവര്‍ക്ക്  അന്നേദിവസം ഉച്ചയക്ക് രണ്ടു മുതല്‍ 4.30 വരെ മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രയിനിങ്  കോളജ് ഓഡിറ്റോറിയത്തിലുമാണ് പരിശീലനം. വിശദവിവരത്തിന് ഫോ: 0477 2264436, 9496004863, 9496004864, 9496268213.
(പി.എന്‍.എ.3113/17)

date