ജലവിഭവ വകുപ്പിന്റെ ഫയല്‍ അദാലത്ത്: മൂന്ന് വര്‍ഷത്തിലധികം പഴക്കമുളള 65 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി
ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ മൂന്ന് വര്‍ഷത്തിലധികം പഴക്കമുളള 135 ഫയലുകള്‍ തീര്‍പ്പാക്കുകയും 106 ഫയലുകളില്‍ അന്തിമ നടപടി തീരുമാനിക്കുകയും ചെയ്തു. 65 ശതമാനം ഫയലുകളിലാണ് തീര്‍പ്പായത്. വിജിലന്‍സ് റിപ്പോര്‍ട്ട് അടങ്ങിയതുള്‍പ്പെടെയുളള മൂന്നു വര്‍ഷത്തിലേറെ പഴക്കമുളള 126 ഫയലുകളാണിനി സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പില്‍ അവശേഷിക്കുന്നത്. 2016 ന് ശേഷം നടത്തിയ മൂന്നാമത്തെ ഫയല്‍ അദാലത്താണിത്. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി മാത്യു ടി. തോമസിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് ആരംഭിച്ച ഫയല്‍ അദാലത്ത് രാത്രി 8.30 നാണ് അവസാനിച്ചത്.
ജലവിഭവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, അഡീഷണല്‍ സെക്രട്ടറി താരാ സാമുവല്‍, ജോയിന്റ് സെക്രട്ടറി സീനത്ത് ബീവി.എസ്, കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ. ഷൈനാമോള്‍, ജലസേചന വകുപ്പിലെ ചീഫ് എന്‍ജിനീയര്‍മാരായ ജോഷി കെ.എ, ബാലന് എ.പി, സെന്‍ റ്റി.ജി, ടെറന്‍സ് ആന്റണി, ഷാജി വി.എസ്, ഭൂജല വകുപ്പ് ഡയറക്ടര്‍ കെ.എസ്. മധു, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പി.എന്‍.എക്സ്.4718/17
- Log in to post comments