Skip to main content

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല

 

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ഛ് സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും കിഴുപറമ്പ് പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ കമ്മിറ്റിയും സംയുക്തമായി ഡിസംബര്‍ 25 ന് കുനിയില്‍  അങ്ങാടിയില്‍  ലഹരിക്കെതിരെ  ബോധവല്ക്കരണ  മനുഷ്യച്ചങ്ങല തീര്‍ക്കുന്നു.

വിദ്യാര്‍ത്ഥികളും, കച്ചവടക്കാരും, തൊഴിലാളികളും, സന്നദ്ധസംഘടനകളും, മത- രാഷ്ട്രീയ - സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിനുപേര്‍ ചങ്ങലയില്‍ കണ്ണികളാകും. മഞ്ചേരി എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ സി . സുനു, കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമ്മുദുകുട്ടി ഹാജി, സാക്ഷരതാ പ്രസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആലുംകണ്ടി കദീശുമ്മ  തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ പുതു തലമുറയുടെ ഐക്യനിര രൂപപ്പെടുത്തുകയാണ് ഇതിലൂടെ സംഘാടകര്‍  ലക്ഷ്യമിടുന്നത്.

date