Skip to main content

കംപ്യൂട്ടര്‍ ടൈപ്പിങ് പരിശീലനം: സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 

ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മലയാളം ടൈപ്പിങില്‍ അഞ്ച് ദിവസത്തെ പരിശീലനം നല്‍കുന്നതിന് പരിശീലനം നല്‍കാന്‍ കഴിവുള്ളതും സര്‍ക്കാര്‍ അംഗീകാരമുള്ളതുമായ കംപ്യൂട്ടര്‍ പരിശീലന സ്ഥാപനങ്ങളെ പരിശീലന ഏജന്‍സിയായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷയോടൊപ്പം പരിശീലന മോഡ്യൂള്‍, സ്ഥാപനത്തിന്റെയും സ്ഥാപനത്തില്‍ പരിശീലനം നല്‍കുന്നതിന് ലഭ്യമായിട്ടുള്ള സൗകര്യങ്ങളുടെയും വിവരങ്ങള്‍, ഒരാള്‍ ലഭിക്കേണ്ട വേതന നിരക്ക് എന്നിവ രേഖപ്പെടുത്തണം.  അപേക്ഷ നോഡല്‍ ഓഫീസര്‍ ആന്‍ഡ് അസിസ്റ്റന്റ് കലക്ടര്‍, മലയാളം കംപ്യൂട്ടിങ് പരിശീലന പദ്ധതി, കലക്‌ട്രേറ്റ്, മലപ്പുറം വിലാസത്തില്‍ ഡിസംബര്‍ 29ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

date