Skip to main content

പട്ടികജാതി വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനം

 

കേന്ദ്ര സഹായ പദ്ധതയില്‍ ഉള്‍പ്പെടുത്തി 18 നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനം നല്‍കുന്നു.  തെരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക് വണ്ടൂര്‍ സുബ്ബറാവു പൈ സെല്‍ഫ് എംപ്ലോയ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 30 ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലന കേന്ദ്രത്തില്‍ താമസിച്ച് പരിശീലനം പൂര്‍ത്തിയാക്കണം.  ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 29ന് രാവിലെ 10ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം എത്തണം.  യോഗ്യത എട്ടാം ക്ലാസ്.  ഫോണ്‍ 0483 2734901.

date