Skip to main content

എറണാകുളം അറിയിപ്പുകള്‍

ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്; അംശാദായം അടക്കണം
കൊച്ചി: ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് നിയമം 1975 അനുസരിച്ച് ജില്ലയിലെ ഫാക്ടറികള്‍, ബാങ്കുള്‍, സഹകരണ ബാങ്കുകള്‍, വിവിധ സൊസൈറ്റികള്‍ തുടങ്ങി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് നിയമം ബാധകമാകുന്ന എല്ലാ സ്ഥാപനങ്ങളും ജനുവരി 15-ന് മുമ്പായി അവരുടെ അംശാദായം എറണാകുളം ജില്ലാ ഓഫീസില്‍ ഒടുക്കേണ്ടതാണെന്ന് എറണാകുളം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് ആയുര്‍വേദ തെറാപ്പിസ്റ്റ്, യോഗ്യത ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്.  ഒഴിവുകളുടെ എണ്ണം 20. പ്രതിദിന വേതനം 350 രൂപ. ഇന്റര്‍വ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മുതല്‍. ലിഫ്റ്റ് ഓപ്പറേറ്റര്‍ യോഗ്യത പത്താം ക്ലാസും പ്രവൃത്തി പരിചയവും. ഒരു ഒഴിവ്. പ്രതിദിന വേതനം 350 രൂപ. ഇന്റര്‍വ്യൂ ജനവരി ആറ് രാവിലെ 11 മുതല്‍ പ്രായപരിധി 18-56 വയസിന് ഇടയ്ക്ക്. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ അതത് ദിവസം രാവിലെ 10 നും 12 നും ഇടയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777489/2776043.

ഐ.എച്ച്.ആര്‍.ഡി; വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ യോഗ്യത ഡിഗ്രി പാസ്. ഡി.സി.എ യോഗ്യത പ്ലസ് ടു, ഡി.ഡി.റ്റി.ഒ.എ യോഗ്യത എസ്.എസ്.എല്‍.സി പാസ്. സി.സി.എല്‍.ഐ.സി യോഗ്യത എസ്.എസ്.എല്‍.സി പാസ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 12 വരെ അപേക്ഷ സമര്‍പ്പിക്കാം. 
കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നിയമ വിധ്യേമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച ഫോങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജനുവരി 12 ന് മുമ്പായി അതത് സ്ഥാപന മേ#ൃ#ാവിക്ക് സമര്‍പ്പിക്കണം.

 

date