Skip to main content

പി.എം.കെ.വി.വൈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കണ്ണൂര്‍ തോട്ടടയിലെ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം പോളിടെക്‌നിക്ക് കോളേജില്‍ നിന്ന് സൗജന്യമായി ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി അഞ്ചിനകം ലഭിക്കണം.  

ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, സി.എന്‍.സി ഓപ്പറേറ്റര്‍ മെഷിനിംഗ് ടെക്‌നീഷ്യന്‍, റിപ്പയര്‍/വെല്‍ഡര്‍, വെല്‍ഡിംഗ് ടെക്‌നീഷ്യന്‍ ലെവല്‍4, ഗ്യാസ് ടെങ്സ്റ്റണ്‍ ആര്‍ക് വെല്‍ഡിംഗ്, പ്ലാസ്മ കട്ടര്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍-യു.പി.എസ്/ഇന്‍വര്‍ട്ടര്‍, ടി.വി റിപ്പയര്‍ ടെക്‌നീഷ്യന്‍, എല്‍.ഇ.ഡി ലൈറ്റ് റിപ്പയര്‍ ടെക്‌നീഷ്യന്‍, ഐ.ടി. കോഡിനേറ്റര്‍ ഇന്‍ സ്‌കൂള്‍, തയ്യല്‍ മെഷ്യന്‍ ഓപ്പറേറ്റര്‍ എന്നിവയിലാണ് കോഴ്‌സ്.  വിശദ വിവരങ്ങള്‍ക്ക് : 9946484890, 8951342328.

   പി.എന്‍.എക്‌സ്.5547/17

date