Skip to main content

കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പ് ജില്ലാതല ഉദ്ഘാടനം

  സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇരുപത്തിമൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ  ജില്ലാതല ഉദ്ഘാടനം ബദിയടുക്കയിലെ ബേള കന്നുകാലി ഫാമില്‍നടത്തി. ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.  ഗോരക്ഷാപദ്ധതിയുടെ  ജിലല കോര്‍ഡിനേറ്റര്‍ ഡോ. പി നാഗരാജ അധ്യക്ഷത വഹിച്ചു.  കന്നുകാലി ഫാമിലെ അസിസ്റ്റന്റ് ഡയറക്ടര്‍  ഡോ. ജയപ്രകാശ്, റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്ററിലെ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. രാജലക്ഷ്മി, ബദിയടുക്ക വെറ്ററിനറി സര്‍ജന്‍ ഡോ. ഇ ചന്ദ്രബാബു, കന്നുകാലി ഫാമിലെ  ഫീല്‍ഡ് ഓഫീസര്‍ രവിശങ്കര്‍  എന്നിവര്‍ സംസാരിച്ചു.  ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ 105 കന്നുകാലികള്‍ക്ക് പ്രതിരോധകുത്തിവെയ്പ് നല്‍കി.

date