Skip to main content

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ അഞ്ചിന്

    ജില്ലയില്‍ സാമൂഹ്യനീതി വകുപ്പ്/വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തിലു ള്ള കൈത്താങ്ങ്-കര്‍മസേന പദ്ധതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വനിതകള്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസത്തേക്കാണ് നിയമനം. സോഷ്യല്‍ വര്‍ക്കില്‍ ബിരുദമുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 40 വയസ്. പ്രതിമാസം 12000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി അഞ്ചിന് രാവിലെ 11ന് മുമ്പ് സാമൂഹ്യനീതി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 8281999053.                                    (പിഎന്‍പി 3491/17) 

date