Skip to main content

ജില്ലാ പദ്ധതി : വികസന സെമിനാര്‍ അഞ്ചിന് പത്തനംതിട്ടയില്‍

    ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തി ല്‍ വിവിധ ഉപസമിതികള്‍ തയാറാക്കിയ കരട് ജില്ലാ പദ്ധതി സംബന്ധിച്ച് ജനുവരി അഞ്ചിന് കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ വികസന സെമിനാര്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ.കെ.എന്‍.ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തും.  ആന്‍റോ ആന്‍റണി എംപി, എംഎല്‍എമാരായ വീണാജോര്‍ജ്, അടൂര്‍ പ്രകാശ്, രാജുഎബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍  എന്നിവര്‍ സംസാരിക്കും.                                (പിഎന്‍പി 3492/17)

date