Skip to main content

എം.ടെക് സ്‌പോട്ട് അഡ്മിഷൻ ഇന്ന് (ആഗസ്റ്റ് 1)

സി-ഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആന്റ് ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്ക് വിഎൽഎസ്‌ഐ ആന്റ് എംബഡെഡ് സിസ്റ്റംസ് കോഴ്‌സിലെ എസ്.സി/ എസ്.ടി വിഭാഗത്തിന് ഒഴിവുള്ള ഒരു സീറ്റിലേക്ക് ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.  താത്പര്യമുള്ള എസ്.സി/ എസ്.ടി വിദ്യാർത്ഥികൾ രാവിലെ 11.30ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി വെള്ളയമ്പലത്തെ ഇആർ ആന്റ് ഡിസിഐ ഐ.ടി ഓഫീസിൽ എത്തണം.  വെബ്‌സൈറ്റ്: erdciit.ac.in.  ഫോൺ: 0471-272333, എക്സ്റ്റൻഷൻ: 250, 430, 9496331190, 7907463997.
പി.എൻ.എക്സ്.2670/19

date