Skip to main content

ഹയര്‍സെക്കന്ററി പരീക്ഷ : ഫീസ് അടയ്ക്കുന്നതിനുള്ള തിയതി നീട്ടി

2018 മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി.  രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി നാലുവരെയും  20 രൂപ പിഴയോടെ 11 വരെയും ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും  20 രൂപ പിഴയോടെ 18 വരെയും ഫീസടയ്ക്കാം.  

അപേക്ഷാഫോമുകള്‍ ഹയര്‍ സെക്കന്ററി പോര്‍ട്ടലിലും, എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ലഭിക്കും.  ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. 

പി.എന്‍.എക്‌സ്.5551/17

date