Skip to main content

അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആചരിച്ചു

അന്താരാഷ്ട്ര മനുഷ്യകടത്ത് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ശരണബാല്യം പദ്ധതിയുടെ നേതൃത്വത്തില്‍ ഏകദിദിന സെമിനാര്‍ സംഘടിപ്പിച്ചു. മേല്‍മുറി എം.സി.റ്റി ലോ കോളജില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ആര്‍ .മിനി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും നടന്നു കൊണ്ടിരിക്കുന്ന ചൂഷണങ്ങളില്‍ പ്രധാനപ്പെട്ട മനുഷ്യക്കടത്തിനെതിരെ വിദ്യാര്‍ത്ഥികളുടെയും  യുവജനങ്ങളുടെയും ഇടപെടല്‍ അനിവാര്യമാണെന്ന് സബ് ജഡ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
     മനുഷ്യ കടത്ത് എന്ത്, എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ അഡ്വ.സുജാത വര്‍മ്മയും,  കുട്ടികളുടെ നിയമങ്ങള്‍ ബാല സംരക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലിയും വിഷയാവതരണം നടത്തി. മനുഷ്യക്കടത്ത് സംബന്ധിച്ച ഹൃസ്വ ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ആന്റി ഹ്യൂമന്‍ ട്രാഫിക് യൂനിറ്റിന്റെയും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും  സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എം സി റ്റി ലീഗല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആന്റി ഹ്യൂമന്‍ ട്രാഫിക്ക് യുനിറ്റ് നോഡല്‍ ഓഫീസര്‍ കെ.എ ശശിധരന്‍ മുഖ്യാതിഥിയായി. അധ്യാപകന്‍ എം.ഗിരീഷ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്‍.ഐ സി. ഫസല്‍ പുള്ളാട്ട് ,റെസ്‌ക്യു ഓഫീസര്‍ ജാസ്മിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

date