നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിങ് : 91 അപേക്ഷകള്‍ തീര്‍പ്പാക്കി
നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന, വിവിധ തരത്തിലുള്ള വൈകല്യമുള്ളവര്‍ക്ക് രക്ഷാകര്‍തൃത്വം അനുവദിക്കുന്നതിനുള്ള 95 അപേക്ഷകളില്‍ 91 എണ്ണം തീര്‍പ്പാക്കി. 3 പേര്‍ ഹാജരായില്ല. ഒരു കേസ് അടുത്ത സിറ്റിങില്‍ പരിഗണിക്കാന്‍ മാറ്റിവെച്ചു.
സെറിബ്രല്‍ പാര്‍സി, ഓട്ടിസം, ബഹുവിധ വൈകല്യങ്ങള്‍ എന്നിവയുള്ള 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ കമ്മിറ്റി വിശദമായ പരിശോധനകള്‍ക്ക് ശേഷം നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിക്കുന്നത്. വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നതിനാണ് ഇത്. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് നിയമപരമായി രക്ഷിതാവിനെയും സഹ രക്ഷിതാവിനെയും നിര്‍ബന്ധമായും നിയമിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും അംഗമാകാത്തവര്‍ക്ക് അപേക്ഷാ ഫോറവും വിതരണം ചെയ്തു. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന, വിവിധ തരത്തിലുള്ള വൈകല്യമുള്ളവര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. ഒരു ലക്ഷം രൂപ വരെ ചികിത്സാ ധന സഹായം ലഭ്യമാകുന്നതാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061426385,8111970288 എന്നീ നമ്പറുകളില്‍ വിളിക്കാം.
- Log in to post comments