Post Category
ക്ഷീരകര്‍ഷകപരിശീലനം
കോഴിക്കോട് നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ആഗസ്റ്റ് 6 മുതല്‍ 13 വരെയാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 6ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 20 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാം.
date
- Log in to post comments