കളള്ഷാപ്പ് വില്‍പ്പന ജനുവരി 8 ന്
അബ്കാരി നയപ്രകാരം കാസര്‍കോട് ഡിവിഷനിലെ കളളിന്റെ സാമ്പിളില്‍ സ്റ്റാര്‍ച്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് ലൈസന്‍സുകള്‍ റദ്ദാക്കിയ നീലേശ്വരം റെയിഞ്ചിലെ ഒന്നാം ഗ്രൂപ്പിലെ കളളുഷാപ്പുകളായ ടിഎസ് നം. 1 പൊടിക്കളം (2) തെരുവത്ത് (4) ബങ്കളം (41) കടഞ്ഞിമൂല (42) കൊട്ടുംപുറം (43) വട്ടപ്പൊയില്‍ (44) ചാളക്കടവ് എന്നീ ഷാപ്പുകളും ഹൊസ്ദുര്‍ഗ് റെയിഞ്ചിലെ ആറാം ഗ്രൂപ്പിലെ കളളുഷാപ്പുകളായ ടിഎസ് നം. 18 നെടിയോട്ടുപാറ (24) ഒടയംചാല്‍ (25) ചുളളിക്കര (30) രാജപുരം (48) ഉദയപുരം എന്നീ ഷാപ്പുകളുടെയും വില്‍പ്പന ജനുവരി എട്ടിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടര്‍ വില്‍പ്പന നടത്തും. നീലേശ്വരം റെയിഞ്ചിലെ ഒന്നാം ഗ്രൂപ്പിലെ കളളുഷാപ്പുകളുടെ ആകെ വാര്‍ഷിക വാടക 2,79,260 രൂപയും ഹൊസ്ദുര്‍ഗ് റെയിഞ്ചിലെ ആറാംഗ്രൂപ്പിലെ കളള്ഷാപ്പുകളുടെ ആകെ വാര്‍ഷിക വാടക 2,41,110 രൂപയും ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കാസര്‍കോട് എക്സൈസ് ഡിവിഷന് ഓഫീസുമായോ ഹൊസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 04994 256728.
- Log in to post comments