Skip to main content

സ്പീക്കറുടെ ഒരു മാസത്തെ ശമ്പളം ഓഖി ദുരിതബാധിതര്‍ക്ക്

കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.  55,012 രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയുടെ ചുമതലയുളള ധനകാര്യ വകുപ്പു സെക്രട്ടറിക്ക് സ്പീക്കറുടെ ചേമ്പറില്‍ കൈമാറിയതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. 

   പി.എന്‍.എക്‌സ്.5553/17

date