Skip to main content

അധ്യാപക നിയമനം

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പഞ്ചകര്‍മ്മ, രോഗനിദാന, കൗമാരഭൃത്യ വകുപ്പുകളില്‍ ഒഴിവുളള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി അഞ്ചിന് രാവിലെ 11ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തിലോ, അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം.  ഉദ്യേഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം എത്തണം.  തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃത വേതനം നല്‍കും.

   പി.എന്‍.എക്‌സ്.5556/17

date