Skip to main content

സ്വച്ഛ് ഭാരത് പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ പുതിയ പരിപാടികളുമായി ബന്ധപ്പെട്ട് സെമിനാര്‍ സംഘടിപ്പിച്ചു.  സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്രയുടെ ഹാളില്‍ നടന്ന പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു.  നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ഡി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പരിപാടിയില്‍ സ്വച്ഛതാ പ്രതിജ്ഞയെടുത്തു. സ്വച്ഛത പദ്ധതിയുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് ക്ലാസെടുത്തു. ശുചിത്വമിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഒ.ജ്യോതിഷ്, നെഹ്റു യുവ കേന്ദ്ര അക്കൗണ്ടന്റ് പി. അസ്മാബി, മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date