Skip to main content

സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലകരെ ആവശ്യമുണ്ട്

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുളള മലമ്പുഴ ആശ്രമം സ്‌കൂളിലെ അഞ്ചാം മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  സ്‌പോക്കണ്‍ ഇംഗ്ലീഷില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ ക്ലാസുകള്‍ക്ക് മുടക്കം വരാതെ രാവിലെയും വൈകീട്ടുമായി ഓരോ മണിക്കൂര്‍ വീതം (പരമാവധി 200 മണിക്കൂര്‍) സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തര ബിരുദവും സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്ത് പരിചയവുമുണ്ടായിരിക്കണം. താല്‍പര്യമുളളവര്‍ യോഗ്യത, ജാതി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ഓഗസ്റ്റ് എട്ടിന് രാവിലെ 11 ന് മലമ്പുഴ ആശ്രമം സ്‌കൂളില്‍ അഭിമുഖത്തിന് പങ്കെടുക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2815894

date