Skip to main content

എസ്എസ്എല്‍സി, ക്യാഷ് അവാര്‍ഡ് പഠനസഹായം: അപേക്ഷ തീയതി നീട്ടി

 

കേരള കെട്ടിട നിര്‍മ്മാണതൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2018-19 അധ്യായന വര്‍ഷത്തിലെ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനും 2019 അധ്യായന വര്‍ഷത്തില്‍ 10-ാം ക്ലാസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനസഹായത്തിനുളള അപേക്ഷ തീയതി ഓഗസ്റ്റ് 29 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, പാസ്ബുക്ക്, അപേക്ഷകരായ അംഗതൊഴിലാളികളുടെ നാഷ്ണലൈസ്ഡ്/ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പുകളുമായി നിര്‍ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷകള്‍  ഓഗസ്റ്റ് 29 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും.

date